イスラムスピーチのための本格的なソース
ഇസ്‌ലാമിന്റെ പ്രമാണബദ്ധമായ ശബ്ദങ്ങൾക്ക് ശ്രദ്ധാപൂർവ്വം കാതോർക്കുന്ന ഒരു സമൂഹം ഇന്ന് വളർന്ന് വന്നിട്ടുണ്ട്. ഖുർആനും സുന്നത്തും പ്രസരിപ്പിത്ഥുന്ന വെളിച്ചത്തിലൂടെ സഞ്ചരിക്കണമെന്നും, അതുവഴി ദുനിയാവിലും പരലോകത്തും വിജയിക്കണമെന്നും കൊതിക്കുന്ന സഹൃദയരാണ് അക്കൂട്ടർ. ഇവിടെയിതാ, വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ ഇസ്‌ലാമിക പ്രബോധനമാർഗത്തിൽ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു എളിയ സംരംത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രഗത്ഭ പണ്ഡിതന്മാരുടെ, പ്രമാണബദ്ധവും വിഷയാധിഷ്‌ഠിതവുമായ പ്രഭാഷണങ്ങളുടെ ഓഡിയോ ശേഖരമാണ് ഈ സൈറ്റിലുള്ളത്. പ്രസംഗങ്ങള്‍ സൈററില്‍ നിന്നു തന്നെ നേരിട്ട് കേൾക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യം ഇതില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ള വിഷയങ്ങള്‍ വേഗം സെർച്ച് ചെയ്‌തെടുക്കാനും പറ്റും വിധം വിഷയങ്ങളേയും പ്രസംഗകരേയും തരംതിരിച്ച് കൊണ്ടാണ് ഓഡിയോകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സൈറ്റില്‍ ലഭ്യമല്ലാത്ത, നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന വിഷയങ്ങളിലുള്ള പ്രസംഗങ്ങള്‍ ആവശ്യമെങ്കില്‍ അക്കാര്യം ഞങ്ങളെ അറിയിക്കാനുള്ള സംവിധാനവും സൈറ്റിലുണ്ട്. Request Speech എന്ന ലിങ്കിലൂടെ പ്രസ്‌തുത പ്രസംഗങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്. ഇസ്‌ലാമിന്റെ തനതു ശബ്‌ദം നിങ്ങള്‍ത്ഥ് കൈമാറുന്നതില്‍ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അല്ലാഹുവിന്റെ പ്രീതിയും സ്വർഗ്ഗവുമാണ് ഈ സംരംഭത്തിന്റെ പിന്നിലെ ആത്യന്തിക ലക്ഷ്യം. അവസരങ്ങളെ ഉപയോഗപ്പെടുടുത്തുക. പ്രാർത്ഥനകളില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.