തിരൂർ കൂട്ടായ് റേഡിയോ തിരൂർ
മലയാള മണ്ണിന്റെ തനതും സവിശേഷവുമായ സാംസ്കാരിക പാരമ്പര്യത്തിന്റെ നവോത്ഥാനത്തിന് തുടക്കം കുറിക്കാന്‍ സൌഭാഗ്യം കൈവന്ന പുണ്യഭൂമിയാണ് തിരൂര്‍. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുച്ഛന്‍ ഭൂജാതനായത് തിരൂര്‍ തൃക്കണ്ടിയൂരിനടുത്ത് അന്നാരയിലാണ്. അറിവിന്റെ ഉറവിടങ്ങള്‍ വരേണ്യ വര്‍ഗ്ഗം കൈയ്യടക്കി വെച്ചിരിക്കുകയും വര്‍ണ്ണ-വര്‍ഗ്ഗ മേധാവിത്വവും ഉച്ഛനീചത്വങ്ങളും കൊടികുത്തിവാഴുകയും വേദോച്ഛാരണത്തിന്റെ കേള്‍വിക്കു പോലും കീഴ്ജാതിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയില്‍ ഒരു കീഴ്ജാതി കുടംബത്തില്‍ തുഞ്ചത്താചാര്യന്‍ ഭൂജാതനായത്. മഹാഭാരതവും, രാമായണവും കിളിയെക്കൊണ്ട് ചൊല്ലിച്ച് ആ കാവ്യധാരകളിലൂടെയാണ് മലയാള കവിതാലോകം അതിന്റെ ഹരിശ്രീ കുറിച്ചത്. 1921-ലെ മലബാര്‍ കലാപം ചില സ്ഥലങ്ങളില്‍ ദിശ മാറി വര്‍ഗ്ഗീയനിറം കലര്‍ന്നപ്പോള്‍ ഗതിമാറ്റമൊന്നും സംഭവിക്കാതെ പിടിച്ചു നില്‍ക്കുകയും എന്നാല്‍ ദേശാഭിമാന പ്രചോദിതമായ ആ സമരത്തില്‍ അടിയുറച്ചു നില്‍ക്കാനും തിരൂരിനു കഴിഞ്ഞു. സമരവുമായി ബന്ധപ്പെട്ട ഒരു പ്രധാന കേന്ദ്രമായിരുന്നു തിരൂര്‍.