
Guru
4.2 and up
Android OS
关于Guru
为Keralites提供完整的医疗保健社交媒体应用......
പാരമ്പര്യ വൈദ്യ ആചാര്യന്മാരെയും ജനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ ഉദ്യമങ്ങളിൽ ഒന്നാണ് ഗുരു.
ആരോഗ്യസംബന്ധമായ അറിവുകൾ നേടുന്നതിനും സംശയനിവാരണങ്ങൾക്കും, ചർച്ചകൾക്കും വേണ്ടിയുള്ള മലയാളികളുടേത് മാത്രമായ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇത്.
നമ്മുടെ പാരമ്പര്യ ചികിത്സാ രീതികളുടെ പ്രചാരണവും യോഗ ,പാരമ്പര്യ ചികിത്സ ,കളരി ആയുർവേദം... തുടങ്ങിയ മേഖലകളിലെ അറിവുകളും മറ്റും നിങ്ങൾക്ക് ഗുരുവിലൂടെ മനസ്സിലാക്കുവാനും, നിങ്ങൾക്ക് ഉള്ളിലെ അറിവുകൾ പകർന്നു നൽകുവാനും സാധിക്കും.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇരുന്നൂറിലധികം വരുന്ന പാരമ്പര്യ ആയുർവേദ ആചാര്യന്മാരും ഡോക്ടർമാരും ഗുരുവിലൂടെ അവരുടെ അറിവുകൾ പങ്കു വയ്ക്കുകയും നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തരികയും ചെയ്യും. ഇതിലൂടെ ചികിത്സാരീതികളെ പറ്റിയും മരുന്നുകളെപ്പറ്റി നല്ല അവബോധം ഉണ്ടാക്കുവാനും ആധികാരികമല്ലാത്ത സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് സ്വയംചികിത്സ ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുവാനും സാധിക്കും.
പാരമ്പര്യ വൈദ്യ ആചാര്യന്മാരെയും ജനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ ഉദ്യമങ്ങളിൽ ഒന്നാണ് ഗുരു എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ ഒരു ഉദ്യമത്തിന് നല്ലവരായ എല്ലാ മലയാളി സുഹൃത്തുക്കളുടെയും പരിപൂർണ്ണ സഹകരണവും പിന്തുണയും പ്രതീക്ഷിച്ചുകൊള്ളുന്നു.