About AL MISBAH MIG786
The Muslim Portal's goal is to provide the best in Islamic articles.
അൽ മിസ്ബാഹ് എന്നാൽ പരലോകത്തേക്കുള്ള വഴിവെളിച്ചം എന്നാണ് അർത്ഥം.ഇസ്ലാമിക പൈതൃകത്തനിമയോടെ അഹ്ലുസ്സുന്നയുടെ ആശയങ്ങൾ മലയാളികൾക്ക് ലോകത്തിന്റെ ഏത് ദിക്കിൽ നിന്നും പഠിക്കാനും മനസ്സിലാക്കാനും ഇന്ന് ഏറെ ആശ്രയിക്കപ്പെടുന്ന മാധ്യമമായി വെബ് സൈറ്റുകളും ബ്ലോഗുകളും മാറിക്കഴിഞ്ഞു. പുസ്തകങ്ങൾ വായിക്കുന്നതിന്ന് പകരം പുതിയ തലമുറ വായിക്കുന്നതും തിരയുന്നതും വെബ്ബുകളും ബ്ലോഗുകളുമാണ്. അതിനാൽ ഇങ്ങനെ ചില ഉദ്ധ്യമങ്ങൾ ഫലം കാണുമെന്ന് പ്രതീക്ഷയുണ്ട്.ഇസ്ലാമിക് പഠനങ്ങളുടെ സമാഹാരമാണ് ഈ ആപ്ലിക്കേഷന്‍ . വിശിഷ്യാ അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ യാതാവിഥി മനസ്സിലാക്കാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങളിലൂടെ സാധിക്കുമെന്ന് കരുതുന്നു. കർമ്മശാസ്ത്ര പഠനങ്ങളുടെ ഏതാനും സംക്ഷിപ്തങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെറ്റുകൾ വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒപ്പം മതപ്രഭാഷണത്തിനുപകരിക്കുന്ന വിധം പ്രഭാഷണക്കുറിപ്പുകളും ഈ ബ്ലോഗിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. ഇതിലെ ചില പഠനങ്ങൾ ഈ വിനീതൻ സ്വന്തമായി ചേർത്തതും മറ്റ് ചിലത് നിരവധി പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നിന്നും മറ്റ് സൈറ്റ്,ബ്ലോഗ് എന്നിവയിൽ നിന്നും പകർത്തിയതുമാണ്. എല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ച് കൂട്ടുക എന്നതാണ് ലക്ഷ്യം. മനുഷ്യസഹജമായ തെറ്റുകളിൽ നിന്ന് മുക്തമെന്ന് അവകാശമില്ല. തെറ്റുകൾ കാണുന്നവർ ഉണർത്തുക. സാധാരണക്കാർക്കും പണ്ഡിതർക്കും,വിദ്യാർത്ഥികൾക്കും ഇത് ഉപകരിക്കുമെന്ന പ്രത്യാശയുണ്ട്. . പരമാവതി ഉപയോഗപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ പ്രതീക്ഷയോടെ .......അല്ലാഹുവിന്റെ പരിശുദ്ധ ദീന്‍ കേരളത്തില്‍ എത്തിയിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. അന്നുമുതല്‍ ഇന്നുവരെയുള്ള കേരളത്തിന്റെ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന ഒരു സത്യമുണ്ട്. അഥവാ ഇവിടെ ഇസ്‌ലാം പ്രചരിപ്പിച്ചതും പഠിപ്പിച്ചതും മഹാന്മാരായ സ്വഹാബത്തും താബിഉകളുമാണെന്നും അന്നുമുതല്‍ ഇന്നുവരെ ആ പാത പിന്‍പറ്റി ജീവിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ടെന്നും അവര്‍ക്കെതിരെ വിവിധ കക്ഷികള്‍ വിവിധ കാലത്തായി വന്നിട്ടുണ്ടെന്നും അവര്‍ ബിദഈ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അതിനുവേണ്ടി പരിശുദ്ധ ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നുവെന്നുമുള്ള സത്യം ആരും നിഷേധിക്കുകയില്ല. ഇസ്‌ലാംമതം സ്വീകരിച്ച് അതിനനുസരിച്ച് ജീവിച്ചാല്‍ മാത്രമേ ജീവിത ലക്ഷ്യമായ വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ ഇസ്‌ലാം ഏത്? അതിന്റെ ശത്രുക്കള്‍ ആര്? എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത വിധം എല്ലാവരും അവരുടെ വാദങ്ങള്‍ക്ക് പരിശുദ്ധ ഖുര്‍ആനും ഹദീസും തെളിവായി ഉദ്ധരിക്കുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു സത്യം പരിശുദ്ധ ഖുര്‍ആനും ഹദീസും മനസ്സിലാക്കുന്നതില്‍ പല കക്ഷികള്‍ക്കും പിഴവ് പറ്റാനുണ്ടായ കാരണം അവര്‍ പരിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ബുദ്ധിയേയും യുക്തിയേയും മാത്രം ഉപയോഗിച്ചു എന്നുള്ളതാണ്. ഇനി ഇതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ അവരും അഹ്‌ലുസുന്നത്തി വല്‍ ജമാഅഃയുടെ പാതയിലേക്ക് തിരിച്ചു വരണം. അഥവാ വിശുദ്ധ ഖുര്‍ആനും ഹദീസും മനസ്സിലാക്കാന്‍ പൂര്‍വ്വീകരുടെ പാത സ്വീകരിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് സംഭവിച്ച പിഴവ് തിരുത്താന്‍ സാധിക്കുകയുള്ളൂ. ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ആ വഴിയാണ് അന്നും ഇന്നും എന്നും അഹ്‌ലുസുന്നത്തി വല്‍ജമാഅഃ സ്വീകരിച്ചിട്ടുള്ളത്.
ഈ പശ്ചാതലത്തില്‍ അഹ്‌ലുസുന്നത്തി വല്‍ ജമാഅഃയുടെ വിശ്വാസാചാരങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ വേണ്ടി ഇന്ന് തര്‍ക്കത്തിലിരിക്കുന്ന പല വിഷയങ്ങളും ക്രോഡീകരിക്കുകയും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ലളിതമായി അവതരിപ്പിക്കുകയുമാണ് ഞങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറ്റമറ്റതാണെന്ന് അവകാശപ്പെടുന്നില്ല. പരമാവധി കുറ്റമറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വല്ലഅബദ്ധങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ അത് ചൂണ്ടിക്കാണിക്കണമെന്ന് വളരെ വിനയത്തോടെ വായനക്കാരോട് ഉണര്‍ത്തുന്നു. ഇതിന് സഹായിച്ച എല്ലാ മാന്യവ്യക്തികള്‍ക്കും അല്ലാഹു തക്ക പ്രതിഫലം നല്‍കട്ടെ...ആമീന്‍.
നമ്മുടെ ഉസ്താദുമാരേയും ഈ അപ്പ്ലിക്കേഷനു വേണ്ടി സഹായിച്ച എല്ലാവരേയും എന്നെയും എന്റെ കുടുംബത്തേയും നമ്മിൽ നിന്ന് മരണപ്പെട്ടവരേയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു
അബൂത്വാഹിർ ബാഖവി പൂവാട്ടുപറമ്പ്
What's new in the latest 1.0
AL MISBAH MIG786 APK Information

Super Fast and Safe Downloading via APKPure App
One-click to install XAPK/APK files on Android!