Ahlussunna Voice Malayalam
About Ahlussunna Voice Malayalam
Islamic speeches in Malayalam
കേൾവി എന്നത് അല്ലാഹു നമുക്ക് നൽകിയ മഹത്തായ അനുഗ്രഹമാണ്. കേൾവിശക്തിയില്ലാത്തവരെ കാണുമ്പോഴും ആശയവിനമയത്തിന് അവരനുഭവിക്കുന്ന പ്രയാസമറിയുമ്പോഴും മാത്രമേ അതിൻെറ വില കുറച്ചെങ്കിലും നാം തിരിച്ചറിയാറുള്ളൂ.
എന്നാൽ, യാതൊരു തടസ്സങ്ങളുമില്ലാതെ മഹത്തായ ആ അനുഗ്രഹം ആസ്വദിക്കുന്ന നാം ജീവിതത്തിലെ നല്ലൊരു ശതമാനം സമയവും ഉപയോഗപ്പെടുത്തുന്നത് വിനോദമാസ്വദിക്കാനും പാഴ് വാക്കുകൾ കേൾക്കാനും മാത്രമാണ്. അതോടൊപ്പം ഭൗതികമായ പഠനങ്ങൾക്കും മനനത്തിനും ഉപയോഗപ്പെടുത്തുന്നു. പക്ഷെ, അൽപസമയമെങ്കിലും നമ്മുടെ ആത്യന്തിക ലക്ഷ്യമായ പരലോക വിജയത്തിനുപകാരപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനിതാ നിങ്ങൾക്കൊരു സുവർണാവസരമൊരുക്കുകയാണ് അഹ്‌ലുസ്സുന്ന ബുക്സ് ചെയ്യുന്നത്. മരണശേഷം നമുക്ക് ഉപകാരപ്പെടുന്ന ഗൗരവമേറിയതും അടിസ്ഥാനപരവുമായ അറിവുകൾ അതിന്റെ പ്രാധാന്യത്തോടും മുൻഗണനയോടും കൂടി ചിട്ടയോടെ പഠിക്കാനും പകർത്താനുമായി ഇനിമുതൽ നിങ്ങളുടെ കൂടെപ്പിറപ്പായിരിക്കും അഹ്‌ലുസ്സുന്ന ബുക്സ് അവതരിപ്പിക്കുന്ന ഈ മൊബൈൽ ആപ്.
കലഹിക്കുന്ന ദമ്പതികൾ, അധാർമികതക്കും ലഹരിക്കും ഗൈമുകൾക്കും പിന്നാലെ വഴിതെറ്റിയോടുന്ന മക്കൾ, ആസ്വാദനങ്ങൾക്കു പിന്നാലെ ലക്ഷ്യം മറന്ന് പായുന്ന യുവാക്കൾ, പ്രാരാബ്ദങ്ങളും ബാധ്യതകളും നട്ടെല്ലൊടിച്ച രക്ഷിതാക്കൾ, ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുകഴിയുന്ന വാർദ്ധക്യം ബാധിച്ചവർ... തുടങ്ങി ജീവിതത്തിൻെറ വിവിധ മേഖലകളിൽ കഴിയുന്നവർക്കെല്ലാം ജീവിതത്തിന്റെ മുഴുവൻ മേഖലകളിലേക്കും വെളിച്ചം വീശുന്ന, അടുക്കും ചിട്ടയും പ്രധാനം ചെയ്യുന്ന, എല്ലാറ്റിലുമുപരി ജീവിതത്തിൻെറ ആത്യന്തിക ലക്ഷ്യമായ പരലോക വിജയത്തെ ഗൗരവപൂർവ്വം ബോധ്യപ്പെടുത്തുന്ന വിവിധ വിഷയങ്ങളിലുള്ള നൂറുകണക്കിന് പ്രഭാഷണങ്ങളുടെ, ഉൽബോധനങ്ങളുടെ, ഓർമപ്പെടുത്തലുകളുടെ, മുന്നറിയിപ്പുകളുടെ ശബ്ദരൂപമാണ് ഈ ആപ്പിലുള്ളത്.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനും തിരുസുന്നത്തും വരച്ചുകാണിച്ചതും, സച്ചരിതരായ പൂർവ്വികർ (സലഫുസ്സ്വാലിഹുകൾ) സഞ്ചരിച്ചതുമായ സത്യത്തിൻറെ പാതയിൽ (അഹ്‌ലുസ്സുന്നത്തി വൽ ജമാഅയിൽ) ഉറച്ചുനിന്നുകൊണ്ട്, സ്വർഗത്തിന്റെ പാതയിലേക്ക് നയിക്കുന്നതും നരകപാതയിൽ നിന്ന് അകറ്റുന്നതുമായ
മൂല്യവത്തായ ആശയങ്ങൾ മാത്രമേ അവതരിപ്പിക്കുകയൂള്ളൂ എന്നും അല്ലാഹുവിനെ സാക്ഷിനിർത്തി ഞങ്ങൾ ഉറപ്പ് തരുന്നു.
നല്ലത് കേൾക്കാനും നന്നായി ജീവിക്കാനും അതുവഴി പരലോകവിജയം ഉറപ്പാക്കാനും നമുക്കേവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ
What's new in the latest 4.0.5
Ahlussunna Voice Malayalam APK Information
Old Versions of Ahlussunna Voice Malayalam
Ahlussunna Voice Malayalam 4.0.5
Super Fast and Safe Downloading via APKPure App
One-click to install XAPK/APK files on Android!